Sunday, May 14, 2006

Sunday, April 16, 2006

സസ്നേഹം

ബൂലോഗരേവര്‍ക്കും...


ഒപ്പം, പ്രതീക്ഷയും ശാന്തിയും സമധാനവും....

Thursday, April 13, 2006

ഠും ഠേ ഠേ...

എല്ലാര്‍ക്കും വിഷു ആശംസകള്‍

പടക്കം പൊട്ടിക്കാനുള്ളോര് വരിവരിയായി വന്നോളൂ...***
കഷ്ടപ്പാട് :
പടക്കം > ചൈനാടൌണ്‍
സെമണ്ട് > ഡോബ്രോയിഡ്

Friday, March 17, 2006

പാവം കുഞ്ഞിക്കിളി!

പുലരെ പൂങ്കോഴി കൂവാത്ത ഈ മരുഭൂവില്‍ എന്നും എന്നെ വിളിച്ചുണര്‍ത്തുന്നത് മുറ്റത്തെ തണല്‍ മരത്തില്‍ ചേക്കേറിയിരിക്കുന്ന കുരുവിക്കൂട്ടങ്ങളാണ്.

ഇന്നവയുടെ കളകൂജനങ്ങളില്‍ വേര്‍പാടിന്റെ നോവ് നിറഞ്ഞു നിന്നിരുന്നുവോ?

***********

മറ്റെല്ലാവരും ഇരതേടാന്‍ പൊയ്ക്കഴിഞ്ഞിട്ടും ഈയൊരാള്‍ മാത്രം.....അങ്ങ് ദൂരേയ്ക്ക് പറന്നകന്ന ഇണയേ കാത്ത്.....

Tuesday, March 07, 2006

ചക്കക്കളം

ഇന്നലെ AI 1953 Kochi-Doha ഫ്ലൈറ്റില്‍ ലാന്‍ഡ്‌ ചെയ്ത ചക്ക. ഇനിയിത്‌ ഓര്‍മ്മ മാത്രം.
ഇമ്പോര്‍ട്ടഡ്‌ ചക്ക തിന്നുവാന്‍ ഉപയോഗിക്കാവുന്ന കളമാണിത്‌. ചക്ക കൊണ്ടുവന്ന കാര്‍ട്ടണ്‍ നാലു വശങ്ങളും പൊളിച്ച്‌ + അകൃതിയില്‍ നിരത്തുക. നടുവില്‍ ചക്കയെ പ്രതിഷ്ടിച്ച്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം 8 ദിക്കുകളില്‍ ഇരിപ്പുറപ്പിക്കുക. ആളെണ്ണം തികയ്ക്കണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. എണ്ണം കൂടുതലാണെങ്കില്‍ നറുക്കിട്ട്‌ തീരുമാനിക്കാം, ഭാഗ്യശാലികളെ.

നേരത്തേ കരുതിവച്ചിരിക്കുന്ന 2 കത്തിയില്‍ നീളമുള്ളതെടുത്ത്‌ ചക്ക ആദ്യം രണ്ടായും പിന്നെ നാലായും എട്ടായും മുറിക്കുക. ചെറിയ കത്തികൊണ്ട്‌ കൂഞ്ഞില്‍ ചെത്തിക്കളഞ്ഞ്‌......പിന്നേ...., ബാക്കി ഞാന്‍ പറഞ്ഞ്‌ തന്നിട്ട്‌ വേണമല്ലൊ.

എല്ലാം കഴിയുമ്പോള്‍ ചക്കക്കുരു തെരഞ്ഞ്‌ മാറ്റുക. നാളെ പരിപ്പ്‌, മുരിങ്ങക്കായ, ചെമ്മീന്‍, ഇവയിലേതേലും ഇട്ട്‌ കറി വയ്ക്കാം. ഇല്ലേല്‍ മൈക്രോ വേവില്‍ ചുട്ടെടുക്കാം. ആള്‍ ദി ബെസ്റ്റ്‌!

Saturday, February 25, 2006

ബൈക്കോട്ടമത്സരം

മൂളുന്ന, മുരളുന്ന, നെഞ്ചിലൊരു തരിപ്പ് ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന യന്ത്ര വണ്ടുകള്‍

ഓണ്‍ യോര്‍ മാര്‍ക്ഗെറ്റ് സെറ്റ്

വ്രൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

ഖത്തര്‍ ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ഇന്ന് നടന്ന വേള്‍ഡ് സൂപ്പര്‍ ബൈക് മത്സരത്തില്‍ നിന്ന്.


പുട്ടുകുറ്റി ലെന്‍സ് ഘടിപ്പിച്ച ക്യാമറ കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്മുടെ തീപ്പെട്ടിക്കൂട് പുറത്തെടുക്കാന്‍ ആദ്യം ശങ്കിച്ചു. പിന്നെ ഒരു തീരുമാനത്തിലെത്തി. ക്ലോസപ്പ് മുഴുവനും അവരെടുത്തോട്ടെ, നമ്മള്‍ക്ക് ചില്ലറ ലോങ് ഷോട്ടുകള്‍ മതിയെന്നേ!!

Thursday, February 23, 2006

Thursday, February 16, 2006

പ്രൊഡക്ഷന്‍ നമ്പര്‍ 1

ഞങ്ങള്‍ രണ്ട് ജന്മങ്ങളുടെ ജോയിന്റ് വെഞ്ച്വറില്‍ റിലീസ് ചെയ്ത പ്രഥമോപഹാരംപേര് : യൌസുഫ് ദാനിയേല്‍ (Joseph Daniel), ഡാനീ‍ീ‍ീ‍ീന്ന് വിളിക്കും

വയസ്സ് : ഇതെടുത്തപ്പോള്‍ 2, ഇപ്പോള്‍ 3 1/2

സ്വഭാവം : അപ്പനേപ്പോലെ തന്നെ, ബെസ്റ്റ്

ലൊക്കേഷന്‍ : കൊടുങ്ങല്ലൂര്‍ - മാള റൂട്ടില്‍ തച്ചപ്പിള്ളി പാലത്തിനു സമീപമുണ്ടായിരുന്ന പഴയ ബസ്റ്റോപ്പ്

ഫോട്ടം പിടുത്തക്കാരന്‍ : കൊച്ചിന്റപ്പന്‍


(ഈ പോസ്റ്റ്, കുട്ട്യേടത്തിയുടെ പ്രത്യേക താല്പര്യപ്രകാരം പ്രസിദ്ധീകരിക്കുന്നത്)

മുന്നറിയിപ്പ് : പുത്രന്റെ ഈ ഫോട്ടം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവനെങ്ങാനും കണ്ട് നിങ്ങളുടെ തലയ്ക്ക് കല്ല് വലിച്ചെറിഞ്ഞാല്‍ എന്നോട് പറയരുത്.