Thursday, February 16, 2006

പ്രൊഡക്ഷന്‍ നമ്പര്‍ 1

ഞങ്ങള്‍ രണ്ട് ജന്മങ്ങളുടെ ജോയിന്റ് വെഞ്ച്വറില്‍ റിലീസ് ചെയ്ത പ്രഥമോപഹാരംപേര് : യൌസുഫ് ദാനിയേല്‍ (Joseph Daniel), ഡാനീ‍ീ‍ീ‍ീന്ന് വിളിക്കും

വയസ്സ് : ഇതെടുത്തപ്പോള്‍ 2, ഇപ്പോള്‍ 3 1/2

സ്വഭാവം : അപ്പനേപ്പോലെ തന്നെ, ബെസ്റ്റ്

ലൊക്കേഷന്‍ : കൊടുങ്ങല്ലൂര്‍ - മാള റൂട്ടില്‍ തച്ചപ്പിള്ളി പാലത്തിനു സമീപമുണ്ടായിരുന്ന പഴയ ബസ്റ്റോപ്പ്

ഫോട്ടം പിടുത്തക്കാരന്‍ : കൊച്ചിന്റപ്പന്‍


(ഈ പോസ്റ്റ്, കുട്ട്യേടത്തിയുടെ പ്രത്യേക താല്പര്യപ്രകാരം പ്രസിദ്ധീകരിക്കുന്നത്)

മുന്നറിയിപ്പ് : പുത്രന്റെ ഈ ഫോട്ടം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവനെങ്ങാനും കണ്ട് നിങ്ങളുടെ തലയ്ക്ക് കല്ല് വലിച്ചെറിഞ്ഞാല്‍ എന്നോട് പറയരുത്.

12 comments:

 1. കുമാറേ, യാത്രാമൊഴീ, തുളസീ, മറ്റ് ഫോട്ടം പിടുത്തപ്പുലികളേ... നമ്മളും ഒരുകൈ നോക്കട്ടെ!!!

  ReplyDelete
 2. kaalan kutayum vechulla iruppu kalakki!

  ReplyDelete
 3. സ്വാര്‍ത്ഥാ കൊച്ചിന്റപ്പാ,

  നല്ല ബെസ്റ്റ് ചുള്ളന്‍. വണ്ടിയെത്താറായി ഈ അപ്പന്‍ കാലന്‍ കുട വെച്ചു പോയിട്ട് കാണുന്നില്ലല്ലോ എന്നാവും ചുള്ളന്റെ ചിന്ത.
  ഇനിയും പ്രൊഡക്ഷന്‍സ് പോരട്ടെ...

  ഒരു കേമറ കയ്യിലുള്ളത് കൊണ്ട് പറ്റുന്ന കയ്യബദ്ധങ്ങളാ എന്റെ പടങ്ങളും..

  ReplyDelete
 4. കൊച്ചിന്റപ്പോ,

  പ്രൊഡക്‍സ്ഷന്‍ നമ്പ്ര ഒന്ന് കലക്കിയിട്ടുണ്ട്. പടം പിടിച്ച ലൊക്കേഷനും കലക്കി. കാലന്‍കുടയുടെ കാര്യം പറയേണ്ടല്ലോ. ആന്റിക് ഫൊട്ടോഗ്രഫി ഇവിടെ ഡിമാന്‍ഡുള്ള പണിയാ. കൊച്ചിന്റപ്പന്‍ ഇങ്ങുപോരുന്നോ....

  കൊച്ചിന് വാക്ക്-മീകിയുടെയും കുട്ട്യേടത്തിയുടെയും ഞങ്ങടെ പ്രൊഡക്‍ഷന്‍ നമ്പ്ര ഒന്നിന്റെയും വക ചക്കരമുത്തം

  ReplyDelete
 5. കൊച്ചിനേം തനിച്ചാക്കി, ആ കാലന്‍! കുടയെടുക്കാതെ എവടെപ്പോയി നിക്കുവാ..

  ReplyDelete
 6. ബ്ലോഗിന്റെ കാര്യത്തിലെങ്കിലും ഈ സ്വാര്‍ത്ഥന്‌ ഒരു സ്വാര്‍ത്ഥതയും ഇല്ല. ഇത്‌ നാലാമത്തേത്‌,അല്ലേ? നല്ല കാര്യം,നല്ല ഫോട്ടം. സഖാവ്‌` നമ്പറ്‌ വണ്ണിന്‌ അഭിവാദ്യങ്ങള്‍ :)

  ReplyDelete
 7. “2:സ്വഭാവം : അപ്പനേപ്പോലെ തന്നെ“
  അതോ അപ്പന്റെ സ്വഭാവം മോന്റെ പോലെയെന്നാണൊ.
  ഓ രണ്ടും ഒന്നാണല്ലേ..
  പടം കലക്കി!

  ReplyDelete
 8. കൊച്ചിന്‍റപ്പോ,
  ഫോട്ടം കലക്കി.

  ReplyDelete
 9. രേഷ്മാ എന്റെ കൂടെ ഇന്ത്യയിലൊരുപാട് സ്ഥലങ്ങള്‍ കറങ്ങിയ കുടയാണത്!!! ഖത്തറിലേക്ക് കൊണ്ടുവരാന്‍ പറ്റിയില്ല:(

  യാത്രാമൊഴീ റോഡിനെതിര്‍വശത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇരിക്കുന്ന കാക്കയെ നോക്കുകയായിരുന്നു അവന്‍ ! ഖത്തറില്‍ ക്യാമറ പുറത്തെടുക്കല്‍ റിസ്കാ. വല്ല അറബിയും ഫ്രെയ്മില്‍ പെട്ടാല്‍ അതുമതി, അടുത്ത ഫ്ലൈറ്റിനു ടിക്കറ്റെടുക്കാം !!

  ഞ്ജിത്ത് ‘ആന്റിക് ഫോട്ടോഗ്രഫി‘ നമുക്ക് വഴങ്ങുമോന്നറിയില്ല. വല്ല ‘ആന്റി‘മാരുടെ ഫോട്ടോ (തല്ലുകൊള്ളില്ലെങ്കില്‍) ഒരുകൈ നോക്കാമായിരുന്നു :) ‘ചക്കരമുത്തം’ പാഴ്സലായി അയച്ചിട്ടുണ്ട്. തിരിച്ചുള്ളത് അഡ്വാന്‍സായി പിടിച്ചോളൂ, ഹന്നക്കുട്ടിക്ക്.

  സൂഫിയേ നമ്മളൊന്ന് ഒന്നിന് പോയതല്ലേ, ഓപ്പണെയര്‍ !!

  സു :) :)

  തുളസീ കാട്ടിലെ തടി, ഗൂഗിളന്റെ ബ്ലോഗര്‍ , എന്നാ നോക്കാനാ? അഭിവാദ്യങ്ങള്‍ സഹര്‍ഷം സ്വീകരിച്ചതായി അറിയിച്ചിരിക്കുന്നു.

  നളോ ദാങ്ക്സ്, അതെ, ഇത് അപ്പന്റെ മോനും മോന്റെ അപ്പനും!!!

  സാക്ഷ്യേ എന്നാ ഇങ്ങനെയൊരെണ്ണം പോസ്റ്റുന്നേ? വരയല്ല, ഒറിജിനല്‍ ...

  ReplyDelete
 10. അപ്പോ പ്രൊഡക്ഷന്‍ നമ്പര്‍ 2 എവിടെ, സ്വാര്‍ത്ഥാ??

  ReplyDelete
 11. :))
  അടുത്ത ഫോട്ടം വരട്ടേ...

  ReplyDelete