Tuesday, March 07, 2006

ചക്കക്കളം

ഇന്നലെ AI 1953 Kochi-Doha ഫ്ലൈറ്റില്‍ ലാന്‍ഡ്‌ ചെയ്ത ചക്ക. ഇനിയിത്‌ ഓര്‍മ്മ മാത്രം.
ഇമ്പോര്‍ട്ടഡ്‌ ചക്ക തിന്നുവാന്‍ ഉപയോഗിക്കാവുന്ന കളമാണിത്‌. ചക്ക കൊണ്ടുവന്ന കാര്‍ട്ടണ്‍ നാലു വശങ്ങളും പൊളിച്ച്‌ + അകൃതിയില്‍ നിരത്തുക. നടുവില്‍ ചക്കയെ പ്രതിഷ്ടിച്ച്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം 8 ദിക്കുകളില്‍ ഇരിപ്പുറപ്പിക്കുക. ആളെണ്ണം തികയ്ക്കണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. എണ്ണം കൂടുതലാണെങ്കില്‍ നറുക്കിട്ട്‌ തീരുമാനിക്കാം, ഭാഗ്യശാലികളെ.

നേരത്തേ കരുതിവച്ചിരിക്കുന്ന 2 കത്തിയില്‍ നീളമുള്ളതെടുത്ത്‌ ചക്ക ആദ്യം രണ്ടായും പിന്നെ നാലായും എട്ടായും മുറിക്കുക. ചെറിയ കത്തികൊണ്ട്‌ കൂഞ്ഞില്‍ ചെത്തിക്കളഞ്ഞ്‌......പിന്നേ...., ബാക്കി ഞാന്‍ പറഞ്ഞ്‌ തന്നിട്ട്‌ വേണമല്ലൊ.

എല്ലാം കഴിയുമ്പോള്‍ ചക്കക്കുരു തെരഞ്ഞ്‌ മാറ്റുക. നാളെ പരിപ്പ്‌, മുരിങ്ങക്കായ, ചെമ്മീന്‍, ഇവയിലേതേലും ഇട്ട്‌ കറി വയ്ക്കാം. ഇല്ലേല്‍ മൈക്രോ വേവില്‍ ചുട്ടെടുക്കാം. ആള്‍ ദി ബെസ്റ്റ്‌!

6 comments:

 1. എനിക്കുവയ്യ.! ആര്‍ഭാടം.

  ReplyDelete
 2. പഹയാ, ഈ ചക്ക ഇതേ പരുവത്തില്‍ ആരൊക്കെ അകത്താക്കിയോ, അവരുടെയെല്ലാം വയറ്റില്‍ ഇപ്പോള്‍ സുന്ദരങ്ങളായ നീലഫംഗാദികള്‍ (ബ്ലു മോള്‍ഡ് ഫംഗസ്) തഴച്ചു വളര്‍ന്ന് പന്തലിക്കുന്നുണ്ടാവും...ഉഷാര്‍..ജാഗ്രതൈ!

  ReplyDelete
 3. ചെത്തിക്കളഞ്ഞ കൂഞ്ഞി ശേഖരിച്ചു പയറും കൂട്ടി തോരന്‍ വെക്കുക.
  ഞെട്ടിച്ചു കളഞ്ഞ ചക്കക്കുരുവിന്റെ പാട.. നെയ്യില്‍ മുക്കി വെയിലത്തു വെച്ചു ഉണക്കി വറുത്തടിക്കുക!
  ചക്കക്കുരു ചുട്ടടിക്കുക! എന്നിട്ടു എട്ടു ദിക്കും പൊട്ടുമറുച്ചത്തില്‍ വെടി പൊട്ടിക്കുക ..
  സ്വര്‍ത്ഥാ ക്വയറ്റ്‌ ആര്‍ഭാടം തന്നെയാ ഈ ചക്ക.

  ReplyDelete
 4. ഇതു ചക്കയുടെ പരദെശവാസം ശാപമൊ അത്തൊ പരദേശി തന്‍ ഭാഗ്യമോ

  ReplyDelete
 5. എന്റെ ഇഷ്ടാ...........നമ്മടെ പാവം ചക്കയെ, ഇത്രമാത്രം പൊളിച്ചടുക്കണമായിരുന്നോ!! ഇപ്പം ചക്ക വിചാരിക്കുന്നുണ്ടാവും, ഇവനൊക്കെക്കൂ‍ടി എന്നെ പിടിച്ചു ‘computarize' ചെയ്യുമല്ലൊ അധികം താമസിക്കാതെ‍‍‍...എന്റെ പര ദൈവങ്ങളെ

  ReplyDelete
 6. വിശാലോ :) :) :)  യാത്രാമൊഴീ പഹയാ, യൂ ആര്‍ ടൂ ലെയ്റ്റ്. കൊതിയേല്‍ക്കാന്‍ വയറ്റില്‍ പോലും ഇനിയൊന്നും അവശേഷിക്കുന്നില്ല!

  സുഫീ ഓ എന്റെ സൂഫീ, തനിക്കിത് അല്പം നേരത്തേ പറയമായിരുന്നില്ലേടോ. കുരു മാത്രമേ ശേഖരിച്ചുള്ളൂ!

  വള്ളുവനാടാ ഇതൊരു ഭാഗ്യം തന്നെയാണേ, ചക്കയുടെ ;)

  സപ്പൂ ഫിലിപ്പിനോകള്‍ ചക്കച്ചുള കുപ്പിയിലാക്കി പഞ്ചാര വെള്ളം നിറച്ച് ഇമ്പോര്‍ട്ട് ചെയ്യുന്നു. അത്രയും കടുത്ത ദ്രോഹം നമ്മള്‍ ചെയ്യുന്നില്ലല്ലോ...

  ReplyDelete