
ഖത്തറില്‍ ഇങ്ങിനെയാ!
നിങ്ങറോട്യോ???
ഇന്നവയുടെ കളകൂജനങ്ങളില്‍ വേര്‍പാടിന്റെ നോവ് നിറഞ്ഞു നിന്നിരുന്നുവോ?
***********
മറ്റെല്ലാവരും ഇരതേടാന്‍ പൊയ്ക്കഴിഞ്ഞിട്ടും ഈയൊരാള്‍ മാത്രം.....
അങ്ങ് ദൂരേയ്ക്ക് പറന്നകന്ന ഇണയേ കാത്ത്.....
ഗെറ്റ് സെറ്റ്
വ്രൂൂൂൂൂൂൂൂൂൂൂൂൂൂൂം
ഖത്തര്‍ ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ഇന്ന് നടന്ന വേള്‍ഡ് സൂപ്പര്‍ ബൈക് മത്സരത്തില്‍ നിന്ന്.
പുട്ടുകുറ്റി ലെന്‍സ് ഘടിപ്പിച്ച ക്യാമറ കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്മുടെ തീപ്പെട്ടിക്കൂട് പുറത്തെടുക്കാന്‍ ആദ്യം ശങ്കിച്ചു. പിന്നെ ഒരു തീരുമാനത്തിലെത്തി. ക്ലോസപ്പ് മുഴുവനും അവരെടുത്തോട്ടെ, നമ്മള്‍ക്ക് ചില്ലറ ലോങ് ഷോട്ടുകള്‍ മതിയെന്നേ!!
പേര് : യൌസുഫ് ദാനിയേല്‍ (Joseph Daniel), ഡാനീീീീന്ന് വിളിക്കും
വയസ്സ് : ഇതെടുത്തപ്പോള്‍ 2, ഇപ്പോള്‍ 3 1/2
സ്വഭാവം : അപ്പനേപ്പോലെ തന്നെ, ബെസ്റ്റ്
ലൊക്കേഷന്‍ : കൊടുങ്ങല്ലൂര്‍ - മാള റൂട്ടില്‍ തച്ചപ്പിള്ളി പാലത്തിനു സമീപമുണ്ടായിരുന്ന പഴയ ബസ്റ്റോപ്പ്
ഫോട്ടം പിടുത്തക്കാരന്‍ : കൊച്ചിന്റപ്പന്‍
(ഈ പോസ്റ്റ്, കുട്ട്യേടത്തിയുടെ പ്രത്യേക താല്പര്യപ്രകാരം പ്രസിദ്ധീകരിക്കുന്നത്)
മുന്നറിയിപ്പ് : പുത്രന്റെ ഈ ഫോട്ടം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവനെങ്ങാനും കണ്ട് നിങ്ങളുടെ തലയ്ക്ക് കല്ല് വലിച്ചെറിഞ്ഞാല്‍ എന്നോട് പറയരുത്.