Friday, February 09, 2007

ചട്ടീം കലവും



നോണ്‍ സ്റ്റിക്കും കോപ്പര്‍ ബോട്ടമും കൂട്ടായുള്ള പ്രവാസത്തില്‍ മണ്ണിന്റെ മണവുമാ‍യി...

കലത്തിലെ ചോറിന്റെയും ചട്ടിയിലെ മീങ്കറിയുടേയും രുചിയുടെ രസതന്ത്രത്തേക്കുറിച്ച് അറിവുള്ളവര്‍ ദയവായി പങ്കുവയ്ക്കുക.

10 comments:

  1. ചട്ടീം കലോം മയക്കിയതാനല്ലോ അല്ലേ ആന്റണീ മോനേ? അല്ലെങ്കി നീ അസ്സല്‍ കര്‍ഷകന്റെ ‘കളിമണ്ണു‘ flavoured' കഞ്ഞികുടിക്കും?മണ്‍ചട്ടി മയക്കാനറിയാവുന്നവര്‍ ഉണ്ടല്ലോ , അവിടെ അല്ലെ??

    ReplyDelete
  2. രുചിയേറും...
    പച്ചേങ്കിലു് തട്ടാതേം മുട്ടാതേം പൊട്ടാതേം നോക്കണം.
    കലങളേ..


    കൃഷ് ‌| krish

    ReplyDelete
  3. ശ്ശൊ! കുശുമ്പ് വരുന്നു ആ കുടം കണ്ടിട്ട്. അത് പെട്ടിയില്‍ വെച്ചോണ്ട് വരാന്‍ പറ്റില്ല.അല്ലെങ്കില്‍ കൊണ്ടോന്നേനെ. ചട്ടി ഞാന്‍ ഇഷ്ടമ്പോലെ കൊണ്ട് വന്നിട്ടുണ്ട്.

    ReplyDelete
  4. vallatha blend thanne Gasum Mankalavum. Njan daa ippam mankalathil gasil vach ulli vazhattiyitt vannatheyullu!

    nalla padam!

    ReplyDelete
  5. ചട്ടിയും കലവുമാകുമ്പോള്‍, മുട്ടിയും, തട്ടിയും ഒക്കെ ഇരിക്കാതെ നോക്കണേ.....ഹാവൂ മീന്‍ കറിയുടെ മണം ഇവിടെ കിട്ടുന്നു ഡെയ്നേ

    ReplyDelete
  6. ആ ഫോട്ടോ കാണുമ്പോള്‍ തന്നെ കൊതിയാകുന്നു, എന്നതു തന്നെ ചട്ടിയുടെയും കലത്തിന്റെയും പ്രത്യേകത.... ആരടെയെങ്കിലും "ചട്ടീം കലോം മടക്കും" എന്നൊരു പ്രയോഗം ഞാന്‍ ഈ വേളയില്‍ ബൂലോകത്തിന്‌ സംഭാവന ചെയുന്നു....

    ReplyDelete
  7. ആ ചട്ടിയേയും കലത്തേയും സ്റ്റൌവ്വില്‍ നിന്നിറക്കി, ഒരു മൂന്നുകല്ലുകൂട്ടി, കുറച്ച് വിറക് വച്ച് കത്തിച്ച് കഞ്ഞി വച്ച്, കറി വച്ച്.... ആ ചോരിനും കറിയ്ക്കും അപാര രുചിയായിരിക്കും.

    ReplyDelete
  8. 8 വര്‍ഷമായി ഈ രസതന്ത്രം പയറ്റുന്നുണ്ട്.മീഞ്ചട്ടി മാത്രം.അതില്‍ മീന്‍ മാത്രമല്ല നല്ല അവിയലും വയ്ക്കാറുണ്ട്...രുചിയെപ്പറ്റി അധികം പറയെണ്ടല്ലോ!!!!

    ReplyDelete
  9. സപ്നാ ഉവ്വ്, നല്ലവണ്ണം മയക്കിയിട്ടുണ്ട്. ആരെയും മയക്കാന്‍ അറിയുന്നവരല്ലേ ഇവിടെയുള്ളത് ;)

    കൃഷ് എന്തുകൊണ്ടാണീ രുചിയേറ്റം എന്നാണെനിക്ക് മനസ്സിലാകാത്തത് !

    ഇഞ്ചീ ഹ ഹ ഹ, അത് കുടമല്ല, കലം, കലം! കാര്‍ട്ടണില്‍ തെര്‍മോക്കോള്‍ വച്ച് പാക്ക് ചെയ്യാവുന്നതേ ഉള്ളൂ

    കലേഷേ അപ്പൊ നീ ഒറ്റയ്ക്കാണോ!

    കുറുMan കഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ, സൂക്ഷിക്കാതെ പറ്റുമോ!

    കടയ്ക്കലേ ഹ ഹ, നല്ല പ്രയോഗം :)

    ശാലിനീ അങ്ങിനെയെങ്ങാനും ഇവിടെ ചെയ്താല്‍, ‘നിലവിളി ശബ്ദം’ ഇട്ടുകൊണ്ട് ലവന്മാര്‍ ഉടനെ പാഞ്ഞെത്തും. പിന്നെ ഗോതമ്പുണ്ട...

    മാധവിക്കുട്ടീ അടുത്ത അവിയല്‍ മഹോത്സവത്തിനു ഞാനും കൂടാം :)

    ReplyDelete
  10. കലൊം ചട്ടീം...ഗ്യാസും.. കലക്കന്‍ കൊംബി...

    ഞാനും ചട്ടീലെ കറിയാ കൂട്ടുന്നതു..

    റഹിം

    ReplyDelete