Friday, March 17, 2006

പാവം കുഞ്ഞിക്കിളി!

പുലരെ പൂങ്കോഴി കൂവാത്ത ഈ മരുഭൂവില്‍ എന്നും എന്നെ വിളിച്ചുണര്‍ത്തുന്നത് മുറ്റത്തെ തണല്‍ മരത്തില്‍ ചേക്കേറിയിരിക്കുന്ന കുരുവിക്കൂട്ടങ്ങളാണ്.

ഇന്നവയുടെ കളകൂജനങ്ങളില്‍ വേര്‍പാടിന്റെ നോവ് നിറഞ്ഞു നിന്നിരുന്നുവോ?

***********

മറ്റെല്ലാവരും ഇരതേടാന്‍ പൊയ്ക്കഴിഞ്ഞിട്ടും ഈയൊരാള്‍ മാത്രം.....



അങ്ങ് ദൂരേയ്ക്ക് പറന്നകന്ന ഇണയേ കാത്ത്.....

12 comments:

  1. എന്റെ കുഞ്ഞിക്കിളി
    നിനക്കായി രണ്ടിറ്റു കണ്ണുനീര്‍.
    നിനക്കായി എവിടെയൊ കാത്തിരി‍ക്കുന്നു
    മറ്റൊരു നല്ല നാളെകള്‍
    ഈ പൊരിവേനലില്‍ നിന്നകലെ
    മഞ്ഞു മലകളും, കുഞ്ഞരുവികളും
    ‍‍ചായ്മരങ്ങളുമുള്ള
    കൊച്ചു സ്വര്‍ഗം‍

    ReplyDelete
  2. :(
    ഇനി അക്കൂട്ടത്തിലെ ചടുലതയാര്‍ന്ന ഒന്നിനെ മരക്കൊമ്പത്തുനിന്നു തന്നെ ഫ്രെയിമിലാക്കി കാണിക്കൂ സ്വാര്‍ത്ഥാ. എങ്കിലേ ഇതു കണ്ടുണ്ടാവുന്ന വിഷമം കുറയൂ.

    ReplyDelete
  3. എവിടെ തലതല്ലിക്കരയുന്നൊരിണക്കിളി?

    ReplyDelete
  4. അനിലിന്റെ വിഷമം മാറ്റാന്‍ ഇറങ്ങിയതാണ് ഞാന്‍
    മരക്കൊമ്പത്തുനിന്നുള്ള ഒന്നിനെ ഫ്രെയിമിലാക്കാന്‍

    കിട്ടിയത് മുകളില്‍ ചേര്‍ത്തിട്ടുണ്ട്.

    എന്നോട് ക്ഷമിക്കൂ അനില്‍

    സപ്നാ നന്ദി

    സാക്ഷീ ഒന്നു കൂടി കാണൂ

    ReplyDelete
  5. പാവം കുഞ്ഞിക്കിളി :(

    ReplyDelete
  6. തുലച്ചല്ലോ സ്വാര്‍ത്ഥാ,
    വടിയായ കിളിയെക്കന്‍റ് അനിലൊരു മഹാകാവ്യമെഴുതാന്‍ ചാന്‍സ് ഉണ്ടായിരുന്നത് കളഞ്ഞു കുളിച്ചില്ലേ..

    ReplyDelete
  7. അങ്ങു ദൂരെ, തന്നെ വിട്ടു പോയ
    ഇണയെയും കാത്ത്
    ഈ തിരിച്ചു വരവിനായുള്ള കാത്തിരിപ്പ്
    വെറും ഒരു കാത്തിരിപ്പാകുമോ!

    ReplyDelete
  8. എന്റെ ആഗ്രഹം സാധിച്ചു തരാന്‍ സ്വാര്‍ത്ഥന്‍ പരമാവധി ശ്രമിച്ചിട്ടിട്ടുണ്ട്, നന്ദി.
    ദേവാ,
    ഞങ്ങടെ ബസ് സ്റ്റേഷനില്‍ നിന്നു തുടങ്ങി ഏകദേശം 600 മീറ്ററോളം വരുന്ന റോഡിനിരുവശവും വളരെ മുമ്പല്ലാത്ത കാലത്ത് നൂറുകണക്കിനു സ്വര്‍ണ്ണക്കടകളായിരുന്നു. സ്വര്‍ണ്ണ ഉരുപ്പടികള്‍ ഉണ്ടാക്കുന്നതും വില്‍ക്കുന്നതുമെല്ലാം അവിടെയിരുന്നു തന്നെ. പലതല്ലാത്ത, അവിടെ എല്ലാരും അറിയുന്ന ചില കാരണങ്ങളാല്‍ അവ ഇപ്പോള്‍ ഇല്ല. ഇപ്പോഴുള്ളതില്‍ ഏറെയും വടക്കൂന്നുവന്ന ജുവലറികള്‍ എന്നറിഞ്ഞു.
    പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളില്‍ ചിലര്‍ ഉച്ചയൂണുകഴിച്ചിരുന്നത് വിദ്യാലയത്തിന്റെ അടുത്തു തന്നെ സ്വര്‍ണ്ണപ്പണി ചെയ്യുന്ന, പരിചയമുള്ള ഒരു വീട്ടില്‍ വച്ചായിരുന്നു. ഊണുകഴിഞ്ഞ ശേഷം ബെല്ലടിക്കുന്നതുവരെയും അവിടത്തെ വരാന്തയില്‍ നിന്നും ഇരുന്നും കൌതുകകരമായ കാഴ്ചകള്‍ കാണും. വലിയ ഒരു ‘അരക്കലം‘ തലകീഴായി വച്ച്, ഉമി നിറച്ച്, നടുവില്‍ ചിരട്ടക്കരിയുടെ ഒരു പ്രദേശം ഉണ്ടാക്കിയിട്ടാണ് അവരുടെ ‘ചൂള’. അതില്‍ തന്നെ പല ടെമ്പറേച്ചറില്‍ ഉരുപ്പടികളുടെ വിവിധ സ്റ്റേജുകളിനെ പ്രോസസിംഗ് നടക്കും. സ്വര്‍ണ്ണം ഉരുക്കി വെള്ളം പോലാക്കാനുള്ളത് ഒരു കുഞ്ഞു മണ്‍പാത്രത്തില്‍ വച്ചിട്ട് തീയ് നന്നായി കത്താന്‍ ഒരു ഹാന്‍ഡ് ഓപ്പറേറ്റഡ് എയര്‍ പമ്പ്/ബ്ലോവര്‍ ഉപയോഗിക്കും. മീഡിയം/സ്ലോ ഫയറിനു പക്ഷേ ഒരീറക്കുഴലാണുപയോഗിക്കുക. അതിന്റെ ഒരു പ്രയോഗമുണ്ടല്ലോ.. അതല്ലേ ദേവാ നമുക്കിട്ടും ഇവിടെ വച്ചത്? :))

    ReplyDelete
  9. അനിലുഭായി,
    പൊന്നുരുക്കുന്നിടത്ത് ചത്തകിളിക്കെന്തു കാര്യമെന്നു മനസ്സിലാക്കാന്‍ പറ്റാതെ ഞാന്‍ അവസ്സാനം വരെ അന്തം വിട്ടു വായിച്ചു.

    ഞനൊന്നൂതിയാല്‍ ഉമിത്തീയില്‍ കിടന്നപോലെ പോലെ ഉരുകുമല്ലേ? കിടന്നുരുകൂ. 10.5 മാറ്റ് തെളിയട്ടെ, നമുക്ക് അനില്‍-916 എന്നു ഹാള്‍ മാര്‍ക്ക് ചെയ്യാം..

    ReplyDelete
  10. ആവാം ദേവോ.
    പക്ഷേ അസ്വസ്ഥസ്ഥാപനത്തിന്റേതു വേണ്ട. തുമ്മും.

    ReplyDelete
  11. ഒരു വല്ലാത്ത ചിത്രമാണല്ലൊ സ്വാര്‍ത്ഥാ ഇത്.
    മരക്കൊമ്പില്‍ ഇരുന്ന് ഏത് ലെന്‍സിനെയും കൊതിപ്പിക്കുന്ന പക്ഷി നിലത്തമര്‍ന്നപ്പോഴും അതിന്റെ നിറത്തില്‍, ടോണില്‍, ലെന്‍സുകളെ കൊതിപ്പിക്കുന്ന തരത്തില്‍...

    ...കാലാല്‍ തടഞ്ഞതൊരു കല്‍ ചരലുപാത്രം കയ്യാലെടുത്തതൊരു ചാവുകിളി മാത്രം.
    കരളാന്‍ കടഞ്ഞതൊരു കണ്‍ചിമിഴുവെള്ളം...

    ReplyDelete