Friday, March 02, 2007

ഉച്ച, ഉച്ചര



സമയം 12:30, ഇന്നലെ രാത്രി മുതല്‍ വീശിയടിക്കുന്ന പൊടിക്കാറ്റില്‍ പെട്ട് അസ്ഥിത്വം നഷ്ടപ്പെട്ട ദിനകരന്‍. കീഴെ, അവധിദിനമായിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അസ്വസ്ഥതയും പേറി സ്വാ‍ര്‍ത്ഥനും.

വൈകീട്ട് അല്‍ഖോര്‍ സ്റ്റേഡിയം പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന ജഗദീഷ് & മിന്നും താരംസ് വഹ പരിപാടിയുടെ കാര്യം ഗട്ടപ്പൊഹ!

(മറ്റൊരു കാറ്റ് ഫോട്ടം, സപ്ന വക)

11 comments:

  1. മണല്‍ക്കാറ്റിന്റെ പടം ആദ്യമായി കാണുന്നു.
    നന്ദി.

    ReplyDelete
  2. വ്യാഴാഴ്ച രാത്രിയില്‍ ഇവിടേയും നല്ല പൊടിക്കാറ്റായിരുന്നു. എങ്കിലും ഫോട്ടോകാണുന്നത് ഇതാദ്യമായി.

    പിന്നെ, ആ പ്രോഗ്രാമിന് പോകുന്നത് ഈ പേരുപറഞ്ഞെങ്കിലും ഒഴിവാക്കാമല്ലോ, അത്ര നല്ല പ്രോഗ്രാം. അന്തരീക്ഷത്തിനു പോലും സഹിക്കാന്‍ പറ്റികാണില്ല. ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ ടിവിയില്‍, ആ നടനോട് സഹതാപം തോന്നി.

    ReplyDelete
  3. പൊടിക്കാറ്റ് തുടങ്ങി അല്ലേ?

    ReplyDelete
  4. വീശിയടിക്കുന്ന പൊടിക്കാറ്റിന്റെ രണ്ടു ചിത്രങ്ങളും കണ്ടു. പറഞ്ഞുകേട്ടിട്ടുണ്ട് അവിടത്തെ പൊടിക്കാറ്റിനേപ്പറ്റി.

    ReplyDelete
  5. ഉച്ചിരക്കാറ്റ്‌ :)

    ‘ഇടവപ്പാതി തുടങ്ങില്ലേ? എന്നൊക്കെ പറയുന്നതു പോലെ, അല്ലേ കലേഷെ ;)

    ReplyDelete
  6. Hai Swartha,എന്തൊക്കെയാ..... “പൊടിക്കാറ്റ്” ,ഇവിടത്തെ അന്തേവാസികളെ പോലെ തന്നെയാ ഇവിടത്തെ കാലാവസ്ത്തേം....ചിലപ്പോള്‍ ചൂട് ,തണുപ്പ് മറ്റു ചിലപ്പോള്‍ പൊടിക്കാറ്റും....പാവം പ്രവാസി...

    ReplyDelete
  7. നന്നായിരിക്കുന്നു....

    ReplyDelete
  8. ഇക്കാസേ, ശാലിനീ, കലേഷേ, മഴത്തുള്ളീ, തുളസീ, നിറങ്ങളേ, കെയെല്ലെഫ്ഫേ(സോറി KMFe) അഭിപ്രായങ്ങള്‍ക്ക് നന്ദി :)

    ReplyDelete
  9. നല്ല പടം... ഇവിടെ പൊടിക്കാറ്റില്ലായിരുന്നു എന്ന് തോന്നുന്നു.സ്വാര്‍ത്ഥന്‍‌ജീ പ്രൊഫൈലില്‍ പാതി മുഖം ആരോ അടിച്ചുമാറ്റി അല്ലേ...

    ReplyDelete
  10. തുളസി പറഞ്ഞതു പോലെ ഒരു കര്‍ക്കിടക സായാഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം:)

    ReplyDelete
  11. ഇത്തിരീ മറഞ്ഞിരിക്കുന്ന പകുതി ചിലപ്പോള്‍ ഭീകരമായേക്കാം!

    ഇന്നിവിടെ മണല്‍ക്കാറ്റാണ്, ഷവലുകൊണ്ട് മണല്‍ വാരി ദേഹത്തേക്കെറിയുന്ന തരം!

    പൊതുവാളേ ശരിയാണ്, തുളസിയും കലേഷും പറഞ്ഞ പോലെ... വേനലിനു തുടക്കമായി

    നിറങ്ങളേ ഭൂപ്രകൃതി തീര്‍ച്ചയായും മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട് എന്നതിനു തെളിവാണ് താങ്കളുടെ നിരീക്ഷണം.

    ReplyDelete