Wednesday, March 21, 2007

അണ്ടര്‍ഗ്രൌണ്ട് ഖത്തര്‍ മീറ്റ്

“അവ്ടിണ്ടാ?”

“ഇവട്ണ്ട്, ഓനോ?”

“ഞമ്മള്വ്ട്ണ്ട്, ഇങ്ങള്ങ്ങോട്ട് പോരീ”

അങ്ങനെ അവര്‍ ആദ്യമായി കണ്ടുമുട്ടി!

പാപ്പരാസി, സ്വാര്‍ത്ഥന്‍, നിറങ്ങള്‍

മീറ്റിംഗ് പ്ലെയ്സ്: ഖത്തര്‍ റേസിംഗ് അന്റ് ഇക്വിസ്ട്രിയന്‍ ക്ലബ് (ഈ കുതിരന്റെ ഓട്ടമത്സരം നടക്കൂലെ, ആ സലം)

അജന്‍ഡ: ഒന്ന് കാണുക, കാപ്പിയോ ചായയോ കുടിക്കുക, കുറച്ച് കുതിരഫോട്ടം അടിച്ചു മാറ്റുക

ചര്‍ച്ചിയത്:
1) പാപ്പരാസിയും സ്വാര്‍ത്ഥനും ഫിറ്റ് ചെയ്തിട്ടുള്ള ‘ബുള്‍ഗാന്‍’ നിറങ്ങള്‍ക്കും പിടിപ്പിക്കാന്‍ സ്കെച്ച് പേനയോ ഫെവീക്കോള്‍ & ഉമിക്കരിയോ നല്ലത്?

2) നിറങ്ങള്‍ക്ക് ബാച്ചി ക്ലബ്ബില്‍ നിന്നും മോക്ഷം നല്‍കാന്‍ നീട്ടാവുന്ന സഹായ ഹസ്തം

3) കാണാതായ ഫൈസല്‍ ബ്ലോഗര്‍ക്ക് വേണ്ടി സീബീഐ അന്വേഷണത്തിനു ശുപാര്‍ശ

4) ബ്ലോഗില്‍ വരാത്തതിനു മുരളി വാളൂരിനെ ഫോണില്‍ വിളിച്ച് ചീത്തപറയല്‍

5) കുടുംബം നാട്ടില്‍ പോയതിനാല്‍ ഡാഫൊഡിത്സ് സംഘത്തില്‍ വീണ്ടും സജീവമാകുന്നതിനേക്കുറിച്ച് ചിന്തിക്കുന്ന സുഹാസിന് ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് അഭിഷേകം, ഫോണില്‍

6) നാട്ടില്‍ പോകാനൊരുങ്ങുന്ന പാപ്പരാസിക്ക് മംഗളം, മനോരമ, മാതൃഭൂമി

പിന്നീടെപ്പഴോ ബ്ലോഗ്, പിന്മൊഴി, വരമൊഴി എന്നൊക്കെ സംസാരിച്ചു. മലയാളം ടൈപ്പാന്‍ സാധിക്കാഞ്ഞ് പിന്നാക്കം നില്‍ക്കുന്ന ചില പുലികളെ പിടിച്ചുകെട്ടി ബൂലോഗത്തിനു മുന്നില്‍ ഹാജരാക്കാമെന്ന് ധാരണയായി.

NB: പാപ്പരാസിയുടെ ശരീരഭാരം കാരണം ഫോട്ടം ഇടതുവശത്തേക്ക് ചെരിഞ്ഞു പോയി എന്ന് ഇവിടെ ആരും പറഞ്ഞില്ല!

11 comments:

  1. ആരോടും പറഞ്ഞില്ല, ആരും അറിഞ്ഞുമില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു.

    ഇനി ഇതിന്റെ പേരില്‍ ഞങ്ങളെ തല്ലാന്‍ വന്നാല്‍ കുതിരയെ വിട്ട് കുത്തിക്കും, ഹാ!

    ReplyDelete
  2. ആരോടും പറയാഞ്ഞത് ഏതായാലും നന്നായി. :-)

    ബൈ ദി ബൈ, ഫൈസല്‍ എവിടെപ്പോയി. ആളുടെ പൊടി പോലുമില്ലല്ലോ കണ്ടുപിടിക്കാന്‍..

    ReplyDelete
  3. ആരാ ഈ പാപ്പരാസി എന്നു തിരക്കി ചെന്നപ്പോഴാ ജാലകത്തിന്റെ പേരു മാറിയതു കണ്ടത്‌ :)

    ഫോട്ടോ ഇട്ടതു നന്നായി.

    qw_er_ty

    ReplyDelete
  4. mmmmm സ്വാര്‍ത്ഥാ‍,മീറ്റിംഗിന്റെ അജണ്ട ഇതൊക്കെയായിരുന്നുല്ലേ.... ആതിഥേയന്‍ പോലുമറിഞില്ല.....ആ പോട്ടേ...ഈ മീറ്റിംഗ് ഇവിടെയൊന്നും നിക്കുന്നില്ലല്ലോ ല്ലേ....
    “വല്യ ഒരു ബ്ലോഗേഴ്സ് മീറ്റ് ആ‍യിരുന്നൂട്ടാ.....”

    ReplyDelete
  5. മിസ്സിംഗ്..മിസ്സിംഗ്..സ്വാര്‍ത്ഥേട്ടോ..അല്‍ ഖോറിനോട് നമ്മുടെ അന്വേഷണം പറയൂട്ടോ..

    qw_er_ty

    ReplyDelete
  6. സിജൂ ഫൈസലിനെ തിരയുന്നതിന് ഒരു തിരച്ചില്‍ കമ്മിറ്റി രൂപീകരിക്കാനാണ് ശ്രമം..

    ആറാറ് മുപ്പത്താറേ മുടിയൊക്കെ വളര്‍ത്തി അസ്സല്‍ പാപ്പരാസി സ്റ്റൈലില്‍ തന്നെയായിരുന്നു ചുള്ളന്‍. നാട്ടീപ്പോകാ‍ന്‍ വേണ്ടി വെട്ടിയൊരുക്കി സുന്ദരനായി ഇരിക്കുകയല്ലേ!

    നിറങ്ങളേ ‘രഹസ്യ അജണ്ട‘ എന്നെഴുതാന്‍ മറന്നുപോയി ;)

    കിരണ്‍സേ ഗമ്പ്ലീറ്റ് അല്‍ഖോറുകാരോടും പറഞ്ഞിട്ടുണ്ട് ട്ടോ :D

    ReplyDelete
  7. സ്വാര്‍ത്ഥന്‍ ജീ,

    ഓര്‍ത്തതിനു നന്ദി.....ഞാന്‍ എങ്ങും പോയിട്ടില്ല. തല്‍ക്കാലം സി ബി ഐ ക്കാരെ ബുദ്ധിമുട്ടിക്കേണ്ട! കുറച്ചു വ്യക്തിപരമായകാരണങ്ങളും പിന്നെ ഒരു യാത്രയും വന്നു പെട്ടതു കൊണ്ട് ഒരിത്തിരി വിട്ടു നില്‍ക്കേണ്ടി വന്നെന്നേയുള്ളൂ. ഷാജഹാന്റെയും താങ്കളുടെയും ടെലഫോണ്‍ നമ്പര്‍ കൈയിലുണ്ട്. വന്ന ഉടന്‍ വിളിക്കാം. മുരളിയെ ഒന്നു തിരഞ്ഞാല്‍ മതി.

    ReplyDelete
  8. മീറ്റിയവര്‍ക്കഭിനന്ദനങ്ങള്‍, മീറ്റാത്ത ഫൈസലിനും .
    ഈ അണ്ടര്‍ഗ്രൌണ്ടെന്നു കേട്ടപ്പോ എന്തോ ഞാന്‍ സന്ദേശത്തില്‍ ശ്രീനിവാസന്‍ പെണ്ണുകാണുന്നതിനിടെ “ഞാന്‍ മിക്കവാറും അണ്ടര്‍ഗ്രൌണ്ടിലായിരിക്കും“ എന്നു പറയുന്നതോര്‍ത്തു.

    ReplyDelete
  9. സ്വാര്‍ത്ഥന്റെ അദ്ധ്യക്ഷതയില്‍ ഞങ്ങളുടെ ആദ്യ ബ്ലോഗ്ഗേര്‍സ്‌ കൂടികാഴ്ച ഇന്നലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടന്നു എന്നെഴുതണമെന്നുണ്ടായിരുന്നു,പക്ഷെ വെന്യൂ നേരത്തെ പുറത്തായത്‌ കൊണ്ട്‌ കള്ളം പറയുന്നില്ല.ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.നിറങ്ങളെ തേടി ഇറങ്ങിയതായിരുന്നു സ്വാര്‍ത്ഥന്‍.മൂന്നുപേരടങ്ങുന്ന ആറംഗ സംഘമായിരുന്നു ഞങ്ങള്‍ (മുരളി,സുഹാസ്‌ എന്നിവര്‍ ഓണ്‍ലൈനിലും പിന്നെ ഫൈസല്‍ ഏതോ അജ്ഞാത കേന്ദ്രത്തിലും)ഏതാണ്ട്‌ പത്തു മുപ്പതുപേരുടെ ആവേശമുണര്‍ത്തി ഞങ്ങള്‍ടെ മീറ്റ്‌.അജണ്ട സ്വാര്‍ത്ഥന്‍ പറഞ്ഞല്ലോ.! എല്ലാരേം ഒന്ന് ഒരുക്കൂട്ടി എടുക്കാന്‍ തീരുമാനമായിട്ടുണ്ട്‌.
    ചടങ്ങിലെ പ്രധാന കാര്യം അവര്‍ മറന്ന് പോയത്‌ ഇവിടെ ഒാര്‍മ്മിപ്പിക്കാന്‍ വേണ്ടി കൂടിയാണ്‌ ഈ പോസ്റ്റ്‌ നാട്ടീപോകുന്ന എനിക്ക്‌ കവര്‍ (റിയാല്‍സ്‌) ചടങ്ങ്‌ ഉണ്ടാവുമെന്ന് കരുതിയാണ്‌ ഞാന്‍ മുന്‍പന്തിയില്‍ നിന്നത്‌,ആ മോഹം ഞാന്‍ കൊണ്ട്‌ പോകാന്‍ വെച്ച പെട്ടിയില്‍ ഇന്ന് രാവിലെ വെച്ച്‌ പൂട്ടി.ഇങ്ങനെ ഒരു ചടങ്ങിനെപറ്റി ഇനി അവര്‍ക്ക്‌ അറിയില്ലെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കി വേണ്ടത്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഞാന്‍ ഓടീീീീീ........(സ്വാര്‍ത്ഥന്‍ അല്‍ ഖോറീന്ന് വന്ന് തല്ലുമ്പോഴേക്കും ഞാന്‍ നാട്ടീ എത്തീട്ടുണ്ടാവും...ദൂരം...ദൂരം..പിന്നെ അവന്റെ കാലില്‍ ടിഷ്യൂ പേപ്പര്‍ ചുറ്റീക്ക്യല്ലേ!).നിറങ്ങളെ ഞാന്‍ പൈസ കൊടുത്ത്‌ ഒതുക്കും അവന്‍ ഒാടി വന്ന് തല്ലാവുന്ന ദൂരത്തിലാ ഞാന്‍..
    എന്തായാലും ഫൈസല്‍ ബായി അജ്ഞാത കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്തത്‌ തന്നെ ഇന്നലത്തെ മീറ്റിന്റെ വിജയമായി കരുതുന്നു.ഞങ്ങള്‍ സംഘടിക്കാന്‍ തീരുമാനിച്ചു....ദോഹാ ബ്ലോഗ്ഗേര്‍സ്‌ കീ ജയ്‌..അല്‍ ഖോര്‍ സ്വാര്‍ത്ഥന്‍ കീ ജയ്‌....

    ReplyDelete
  10. സ്വാര്‍ത്ഥന്‍ പോയത് കഷ്ടായീട്ടോ.... ഈ അണ്ടര്‍വെയര്‍ മീറ്റില്‍ കൂടാ‍ന്‍ പറ്റാഞ്ഞതും കഷ്ടായി.

    ReplyDelete
  11. മുരള്യേട്ടാ...മ്മ്ക്കും ഒന്ന് കൂടണ്ടേ?എല്ലാരും ഒന്ന് ഉത്സാഹിച്ചാ ഒക്കെ പറ്റും...എല്ലാരും ങ്ങനെ പിന്നാക്കം നിന്ന്ട്ടന്നെ ഒന്നും നടക്കാത്തേ!!

    ReplyDelete