Friday, March 17, 2006

പാവം കുഞ്ഞിക്കിളി!

പുലരെ പൂങ്കോഴി കൂവാത്ത ഈ മരുഭൂവില്‍ എന്നും എന്നെ വിളിച്ചുണര്‍ത്തുന്നത് മുറ്റത്തെ തണല്‍ മരത്തില്‍ ചേക്കേറിയിരിക്കുന്ന കുരുവിക്കൂട്ടങ്ങളാണ്.

ഇന്നവയുടെ കളകൂജനങ്ങളില്‍ വേര്‍പാടിന്റെ നോവ് നിറഞ്ഞു നിന്നിരുന്നുവോ?

***********

മറ്റെല്ലാവരും ഇരതേടാന്‍ പൊയ്ക്കഴിഞ്ഞിട്ടും ഈയൊരാള്‍ മാത്രം.....



അങ്ങ് ദൂരേയ്ക്ക് പറന്നകന്ന ഇണയേ കാത്ത്.....

Tuesday, March 07, 2006

ചക്കക്കളം

ഇന്നലെ AI 1953 Kochi-Doha ഫ്ലൈറ്റില്‍ ലാന്‍ഡ്‌ ചെയ്ത ചക്ക. ഇനിയിത്‌ ഓര്‍മ്മ മാത്രം.




















ഇമ്പോര്‍ട്ടഡ്‌ ചക്ക തിന്നുവാന്‍ ഉപയോഗിക്കാവുന്ന കളമാണിത്‌. ചക്ക കൊണ്ടുവന്ന കാര്‍ട്ടണ്‍ നാലു വശങ്ങളും പൊളിച്ച്‌ + അകൃതിയില്‍ നിരത്തുക. നടുവില്‍ ചക്കയെ പ്രതിഷ്ടിച്ച്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം 8 ദിക്കുകളില്‍ ഇരിപ്പുറപ്പിക്കുക. ആളെണ്ണം തികയ്ക്കണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. എണ്ണം കൂടുതലാണെങ്കില്‍ നറുക്കിട്ട്‌ തീരുമാനിക്കാം, ഭാഗ്യശാലികളെ.

നേരത്തേ കരുതിവച്ചിരിക്കുന്ന 2 കത്തിയില്‍ നീളമുള്ളതെടുത്ത്‌ ചക്ക ആദ്യം രണ്ടായും പിന്നെ നാലായും എട്ടായും മുറിക്കുക. ചെറിയ കത്തികൊണ്ട്‌ കൂഞ്ഞില്‍ ചെത്തിക്കളഞ്ഞ്‌......പിന്നേ...., ബാക്കി ഞാന്‍ പറഞ്ഞ്‌ തന്നിട്ട്‌ വേണമല്ലൊ.

എല്ലാം കഴിയുമ്പോള്‍ ചക്കക്കുരു തെരഞ്ഞ്‌ മാറ്റുക. നാളെ പരിപ്പ്‌, മുരിങ്ങക്കായ, ചെമ്മീന്‍, ഇവയിലേതേലും ഇട്ട്‌ കറി വയ്ക്കാം. ഇല്ലേല്‍ മൈക്രോ വേവില്‍ ചുട്ടെടുക്കാം. ആള്‍ ദി ബെസ്റ്റ്‌!