“ഇവട്ണ്ട്, ഓനോ?”
“ഞമ്മള്വ്ട്ണ്ട്, ഇങ്ങള്ങ്ങോട്ട് പോരീ”
അങ്ങനെ അവര്‍ ആദ്യമായി കണ്ടുമുട്ടി!
പാപ്പരാസി, സ്വാര്‍ത്ഥന്‍, നിറങ്ങള്‍
മീറ്റിംഗ് പ്ലെയ്സ്: ഖത്തര്‍ റേസിംഗ് അന്റ് ഇക്വിസ്ട്രിയന്‍ ക്ലബ് (ഈ കുതിരന്റെ ഓട്ടമത്സരം നടക്കൂലെ, ആ സലം)
അജന്‍ഡ: ഒന്ന് കാണുക, കാപ്പിയോ ചായയോ കുടിക്കുക, കുറച്ച് കുതിരഫോട്ടം അടിച്ചു മാറ്റുക
ചര്‍ച്ചിയത്:
1) പാപ്പരാസിയും സ്വാര്‍ത്ഥനും ഫിറ്റ് ചെയ്തിട്ടുള്ള ‘ബുള്‍ഗാന്‍’ നിറങ്ങള്‍ക്കും പിടിപ്പിക്കാന്‍ സ്കെച്ച് പേനയോ ഫെവീക്കോള്‍ & ഉമിക്കരിയോ നല്ലത്?
2) നിറങ്ങള്‍ക്ക് ബാച്ചി ക്ലബ്ബില്‍ നിന്നും മോക്ഷം നല്‍കാന്‍ നീട്ടാവുന്ന സഹായ ഹസ്തം
3) കാണാതായ ഫൈസല്‍ ബ്ലോഗര്‍ക്ക് വേണ്ടി സീബീഐ അന്വേഷണത്തിനു ശുപാര്‍ശ
4) ബ്ലോഗില്‍ വരാത്തതിനു മുരളി വാളൂരിനെ ഫോണില്‍ വിളിച്ച് ചീത്തപറയല്‍
5) കുടുംബം നാട്ടില്‍ പോയതിനാല്‍ ഡാഫൊഡിത്സ് സംഘത്തില്‍ വീണ്ടും സജീവമാകുന്നതിനേക്കുറിച്ച് ചിന്തിക്കുന്ന സുഹാസിന് ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് അഭിഷേകം, ഫോണില്‍
6) നാട്ടില്‍ പോകാനൊരുങ്ങുന്ന പാപ്പരാസിക്ക് മംഗളം, മനോരമ, മാതൃഭൂമി
പിന്നീടെപ്പഴോ ബ്ലോഗ്, പിന്മൊഴി, വരമൊഴി എന്നൊക്കെ സംസാരിച്ചു. മലയാളം ടൈപ്പാന്‍ സാധിക്കാഞ്ഞ് പിന്നാക്കം നില്‍ക്കുന്ന ചില പുലികളെ പിടിച്ചുകെട്ടി ബൂലോഗത്തിനു മുന്നില്‍ ഹാജരാക്കാമെന്ന് ധാരണയായി.
NB: പാപ്പരാസിയുടെ ശരീരഭാരം കാരണം ഫോട്ടം ഇടതുവശത്തേക്ക് ചെരിഞ്ഞു പോയി എന്ന് ഇവിടെ ആരും പറഞ്ഞില്ല!